അങ്കമാലി: കെ.എൽ 63-സി 3103 ബൈക്ക് പെരിങ്ങാംപറമ്പ് മരോട്ടിച്ചുവട് റോഡിൽ നിന്ന് മോഷണംപോയി. രാവിലെ 10.30 ഓടെ കൃഷിയിടത്തിലേക്ക് പോകാൻ റോഡരികിൽ ബൈക്ക് വച്ചതിനുശേഷം 12.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായത്. അങ്കമാലി പൊലീസിൽ പരാതി നൽകി. പെരിങ്ങാംപറമ്പ് നെടുവേലി എൻ.എൻ.വാസുവിന്റേതാണ് ബൈക്ക്.