കൊച്ചി: കൊച്ചിയിലെ കനത്ത മഴയിൽ സാഹിത്യകാരി ഡോ.എം.ലീലാവതിയുടെ തൃക്കാക്കരയിലെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾ നശിച്ചു. പുസ്തകങ്ങൾ മുകൾ നിലയിലേക്കു മാറ്റി. എത്ര പുസ്തകങ്ങൾ നശിച്ചെന്ന് വ്യക്തമായിട്ടില്ല. ലീലാവതി മകൻ വിനയന്റെ വസതിയിലേക്ക് മാറി. ഈ ഭാഗത്തെ പല വീടുകളിലും വെള്ളംകയറി.