kklm
.പരിസരശുചീകരണവും മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസ് നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: നഗരസഭയുടെയും സി.ജെ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസരശുചീകരണവും മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസും ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ചെയർമാൻ അനിൽ കരുണാകരൻ അദ്ധ്യക്ഷനായിരുന്നു.

വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ മരിയ ഗൊരേത്തി, റോബിൻ ജോൺ, ജിജീഷ് ഷാനവാസ്, അംബിക രാജേന്ദ്രൻ, സന്ധ്യാ പി.ആർ, ഷിബി ബേബി, സുമ വിശ്വംഭരൻ, പി.സി. ഭാസ്കരൻ, പി.ജി .സുനിൽകുമാർ, കെ. ചന്ദ്രശേഖരൻ, എൽ. വസുമതിയമ്മ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കൂത്താട്ടുകുളത്തെ കലാകാരന്മാരെ ആദരിച്ചു.