തൃപ്പൂണിത്തുറ: ഉദയംപേരൂർ സർക്കാർ ആയൂർവേദ ഡിസ്പെൻസറിയിൽ പ്രമേഹം, അധിക രക്ത സമ്മർദ്ദം, അമിത കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രത്യേക ക്ലിനിക്ക് ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അറിയിച്ചു. തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 1 മണി വരെയാണ് പ്രവർത്തനം.