giridhar

കൊച്ചി: ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡി.എൻ.ബി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്
ഡോ. ചാന്ദ്‌നി മോഹന്റെ സ്മരണാർത്ഥം സ്ഥാപിച്ച ആർദ്രദർശനം ട്രസ്റ്റിന്റെ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ഡി.എൻ.ബി പ്രൈമറി വിഭാഗത്തിൽ ഡോ. ആൻ മരിയ ദേവസി, സെക്കൻഡറി വിഭാഗത്തിൽ ഡോ. അപർണ ആനന്ദ്, ഡോ. ക്രിസ്റ്റി സാറ മാത്യു എന്നിവർക്ക് ഡോ. എ. ഗിരിധർ അവാർഡുകൾ സമ്മാനിച്ചു. ഡോ. തോമസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ചാന്ദ്‌നിയുടെ പിതാവും സ്ഥാപക ട്രസ്റ്റിയും ഖജാൻജിയുമായ ജസ്റ്റിസ് വി.കെ.മോഹനൻ പങ്കെടുത്തു.