shaun-george

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് എക്സാലോജിക് കമ്പനിയുടെ പേരിൽ യു.എ.ഇ മീഡിയ സിറ്റിയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടെന്നും അതിലൂടെ കോടികളുടെ സംശയാസ്പദമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ്ജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സംസ്ഥാന സർക്കാരുമായി വിവാദ കരാറുകളിൽ ഏർപ്പെട്ട എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ് വാട്ടർ കൂപ്പർ തുടങ്ങിയവ ഉൾപ്പെടെ വി​വി​ധ കമ്പനികളുടെ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ എക്സാലോജിക് കൺസൾട്ടിംഗ് എന്ന ഈ അക്കൗണ്ടിലേക്കെത്തി. അമേരിക്കയിലെയും യു.എ.ഇയിലെയും അക്കൗണ്ടുകളിലേക്കാണ് വന്ന തുകയുടെ 90 ശതമാനവും ട്രാൻസ്‌ഫർ ചെയ്തത്. എക്സാലോജിക്കിന്റെ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മേയ് 17നും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് 27നും പരാതികൾ നൽകിയിട്ടുണ്ട്. തന്റെ ആരോപണങ്ങൾ തെറ്റാണെങ്കി​ൽ മുഖ്യമന്ത്രി​ക്ക് കേസുകൊടുക്കാം. മുഖ്യമന്ത്രി​ സ്ഥാനം ഒഴി​യുന്നതാണ് നല്ലത്.

ഷോണിന്റെ ആരോപണം

വീണാ തായ്ക്കണ്ടിയിൽ, എം.സുനീഷ് എന്നിവരാണ് 2016 മുതൽ 2019വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തത്.

ഇതേ കാലയളവിൽ എസ്.എൻ.സി ലാവ്‌ലിനും പ്രൈസ് വാട്ടറിനും കേരള സർക്കാരുമായി കരാറുണ്ടായിരുന്നു

യു.എ.ഇയി​ലെ വരുമാനം വീണ ആദായനി​കുതി​ റി​ട്ടേണി​ൽ കാണി​ച്ചി​ട്ടുണ്ടോ എന്ന് പരി​ശോധി​ക്കണം

ഏതുസമയത്തും 10 കോടി​യുടെയെങ്കി​ലും മി​നി​മം ബാലൻസ് അക്കൗണ്ടി​ലുണ്ടായി​രുന്നു

കരി​മണൽ ഖനനവും മാസപ്പടി​യുമായി​ ബന്ധപ്പെട്ട അഴി​മതി​പ്പണമാണ് അക്കൗണ്ടിലെത്തിയത്

മുഖ്യമന്ത്രി​യുടെ ഓഫീസി​ലൂടെ നടന്ന എല്ലാ ഇടപാടി​ലും അഴി​മതി​യും കമ്മി​ഷനും മാസപ്പടി​യുമുണ്ട്