തൃപ്പൂണിത്തുറ: കല്ലുവച്ചകാട് ദ്വീപിലേക്കുള്ള കടത്തു വള്ളത്തിന്റെ അപാകതകൾ പരിഹരിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറിക്ക് ബി.ജെ.പി ഏരിയ കമ്മിറ്റി പരാതി നല്കി. ഒന്നര വർഷം മുമ്പ് നീറ്റിലിറക്കിയ ദിവസം മുതൽ കട്ടപ്പുറത്തായ വള്ളത്തിന്റെ നിർമ്മാണ അപാകതകൾ ഫൈബർ കോട്ടിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാണ് ആവശ്യം. മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, കൗൺസിലർമാരായ രജനി ചന്ദ്രൻ, സുപ്രഭ പീതാംബരൻ എന്നിവർ പങ്കെടുത്തു. വള്ളത്തിന്റെ കേടുപാടുകൾ ഉടൻ പരിഹരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി സുഭാഷ് അറിയിച്ചു.