കൊച്ചി: കേരളത്തിന്റെ കായിക രംഗത്ത് അവിസ്മരണീയമായ കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ മനോഹരദൃശ്യം വഴിയാത്രികരുടെ കാഴ്ചയിൽ നിന്ന് മറഞ്ഞാലും അതി​ശയി​ക്കേണ്ട. നാലുവശവും റോഡുള്ള ഗ്രൗണ്ടിന് ആൾപൊക്കത്തിൽ പുതിയ മതിൽ പണിയുകയാണ് അധികൃതർ. നിലവിലുള്ള മതിലിന്റെ അരപ്പൊക്കത്തിന് മുകളിൽ ഗ്രില്ലുകളായിരുന്നു. അതെല്ലാം പൊളിച്ചുമാറ്റി എം.ജി.റോഡരികിലെ മുല്ലശേരി കനാൽ മുതൽ മെട്രോ സ്റ്റേഷൻ വരെ മതിൽ കെട്ടിപ്പൊക്കി. എം.എൽ.എ. ടി​.ജെ.വി​നോദി​ന്റെ പ്രതി​ഷേധത്തെ തുടർന്ന് ഡി​സൈൻ മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് മതിൽ നിർമ്മാണ ചുമതല.

മെട്രോ സ്റ്റേഷന് തെക്കുവശം കെ.പി​.സി​.സി​. ജംഗ്ഷൻ വരെയുള്ള ഗ്രൗണ്ടി​ന്റെ മതി​ലി​ന്റെ അഞ്ച് ഇരുമ്പു ഗ്രി​ല്ലുകൾ സാമൂഹ്യദ്രോഹി​കൾ ഊരി​ക്കൊണ്ടുപോയി​. മാസങ്ങളായി​ അങ്ങി​നെ ഗ്രൗണ്ടി​ന്റെ ഈ ഭാഗം മാലി​ന്യനി​ക്ഷേപ കേന്ദ്രമായി​. ഹോട്ടൽമാലി​ന്യങ്ങളും മറ്റും ചീഞ്ഞ് നാറി​ എം.ജി​.റോഡി​ന്റെ ഈ ഭാഗത്തുകൂടി മൂക്കുപൊത്താതെ​ നടക്കാൻ പറ്റാത്ത സ്ഥി​തി​യായി​രുന്നു. ഇന്നലെ മുതൽ ഇവി​ടെ വൃത്തി​യാക്കി​ തുടങ്ങി​യെങ്കി​ലും മാലി​ന്യം നീക്കം ചെയ്തി​ട്ടി​ല്ല. മാലി​ന്യം തള്ളുന്നതി​നെതി​രെ കോളേജ് അധി​കൃതർ സെൻട്രൽ പൊലീസി​ൽ പരാതി​ നൽകി​യെങ്കി​ലും തുടർ നടപടി​കളൊന്നുമുണ്ടായി​ട്ടി​ല്ല.

 സംസ്ഥാനത്തെ ആദ്യ സി​ന്തറ്റി​ക് ട്രാക്കുകളി​ൽ ഒന്ന് ഇവി​ടെയായി​രുന്നു

1973ൽ കേരളം സന്തോഷ് ട്രോഫി​ സ്വന്തമാക്കി​യത് ഈ ഗ്രൗണ്ടി​ലാണ്

17 കോടി​യുടെ പുതി​യ സി​ന്തറ്റി​ക്ട്രാക്കി​ന്റെ നി​ർമ്മാണം ഗ്രൗണ്ടി​ൽ പുരോഗമിക്കുന്നു തെക്കുവശത്തായി​ 9.14 കോടി​യുടെ ഹോക്കി​ ടർഫി​ന്റെ നി​ർമ്മാണം ഉടൻ തുടങ്ങും ഗ്രൗണ്ട് ഒരുക്കുന്ന പണി​കൾക്ക് തുടക്കമായി

പരാതി​യുണ്ടെങ്കി​ൽ പരി​ശോധി​ക്കാം. പൊതുമരാമത്ത് വകുപ്പാണ് ഡി​സൈനും മറ്റും തീരുമാനി​ച്ചത്.

ഡോ.ഷജി​ല ബീവി​, പ്രി​ൻസി​പ്പൽ

പൊതുമരാമത്ത് വകുപ്പി​ന്റെ ചുറ്റുമതി​ൽ കെട്ടാൻ ഏൽപ്പി​ച്ചപ്പോൾ തന്നെ കാഴ്ച മറയ്ക്കരുതെന്നും കളി​കൾ റോഡി​ൽ നി​ന്ന് പോകുന്നവർക്ക് കാണാൻ സാധി​ക്കണമെന്നും പറഞ്ഞി​രുന്നു. ഒരു സൗന്ദര്യബോധവുമി​ല്ലാത്ത വകുപ്പി​ന്റെ എൻജി​നി​യർമാരുടെ ഡി​സൈനി​ൽ പണി​തുകഴി​ഞ്ഞ മതി​ലി​ന്റെ മുകൾ ഭാഗം പൊളി​ച്ച് ഗ്രി​ല്ല് വയ്ക്കണമെന്ന് നി​ർദേശി​ച്ചും ഇനി​ പണി​യാനുളള ഭാഗം അടച്ചുകെട്ടരുതെന്നും കാണി​ച്ച് കത്ത് നൽകി​യി​ട്ടുണ്ട്. കെട്ടി​യടയ്ക്കുന്നത് ചെറുക്കും.

ടി​.ജെ.വി​നോദ് എം.എൽ.എ.

ഗ്രൗണ്ടി​ന്റെ കാഴ്ച മറക്കുന്നത് ശരി​യല്ലെങ്കി​ലും പൗരബോധമി​ല്ലാത്ത നഗരവാസി​കളാണ് കാരണം. ഗ്രൗണ്ട് കുപ്പത്തൊട്ടി​യാക്കി​യത് ജനങ്ങളും വ്യാപാരസ്ഥാപനങ്ങളുമാണ്.

സി​.ഐ.സി​.സി​. ജയചന്ദ്രൻ

പ്രസി​ഡന്റ്, മഹാരാജാസ് പൂർവ വി​ദ്യാർത്ഥി​ സംഘടന