തൃപ്പൂണിത്തുറ: കവി കാര്യാൻ പെരുമ്പളത്തിന്റെ 4-ാമത് കവിതാ സമാഹാരം 'വാതായനങ്ങൾ" തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. എൻ.ആർ. ബാബുരാജ് അദ്ധ്യക്ഷനായി. പ്രൊഫ. ചെമ്മനം ജോൺസൺ പുസ്തക പരിചയം നടത്തി. ശിവസദ ശിവശൈലം ആദ്യ പ്രതി ഏറ്റുവാങ്ങി. അജികുമാർ നാരായണൻ, അനിൽ പെരുമ്പളം, കെ.കെ. സജീവ് എന്നിവർ സംസാരിച്ചു. കാര്യാൻ പെരുമ്പളം മറുപടി പ്രസംഗം നടത്തി.