മൂവാറ്റുപുഴ: മൂവാറ്റുപുഴ ആർ.ടി.ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ - കോളേജ് ബസുകളുടെ ഫിറ്റ്നസ് പരിശോധന നിർമല പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ചു. എം.വി.ഐ എൻ.എസ്. കിഷോർകുമാർ, എ.എം.വി.ഐമാരായ സിബിമോൻ ഉണ്ണി, അബ്ബാസ് സി.എം, ദിനേഷ്‌കുമാർ. എം, സെമിയുള്ള. കെ എന്നിവർ നേതൃത്വംനൽകി. പരിശോധനയിൽ വിജയിച്ച വാഹനങ്ങളിൽ സുരഷാ സ്റ്റിക്കറുകൾ പതിപ്പിച്ചു.
മോട്ടോർവാഹനവകുപ്പിന്റെ സ്റ്റിക്കറില്ലാതെ കുട്ടികളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് സർവീസ് നടത്താനാവില്ല. നിയമലംഘനങ്ങൾ തടയാൻ പരിശോധന തുടരും.