മൂവാറ്റുപുഴ: കഴിഞ്ഞദിവസം വൈകിട്ടുപെയ്ത കനത്തമഴയിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ മണിയന്തടം കോളനിയിൽ മരുതിങ്കൽ കൃഷ്ണൻകുട്ടിയുടെ വീട് തകർന്നു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കാലപ്പഴക്കംചെന്ന വീട് അപകടാവസ്ഥയിലായതിനാൽ കൃഷ്ണൻകുട്ടിയും കുടുംബാംഗങ്ങളും ബന്ധുക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും അടക്കം എല്ലാം നശിച്ചു.