കാലടി: മഞ്ഞപ്പിത്തവും ജലജന്യരോഗങ്ങളും വ്യാപകമാകുന്നതിനാൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കാലടി ക്യാറ്റ്സ് ക്ലബ് ക്യാമ്പ് സംഘടിപ്പിക്കും. 12 പാരാമീറ്ററുകൾ ഉൾപ്പെടുന്ന ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ ടെസ്റ്റുകൾ നടത്തും. ഫീസുണ്ടാകുമെന്ന് കൺവീനർ അറിയിച്ചു. ജൂൺ 2രാവിലെ 9മുതൽ 12വരെ കാലടി മലയാറ്റൂർ റോഡിൽ ഹോട്ടൽ ലക്ഷ്മിഭവൻ ഹാളിൽവച്ചാണ് പരിശോധന.