changathy

മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ സാക്ഷരതാ മിഷൻ അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനായുള്ള ചങ്ങാതി പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. ചങ്ങാതി പഠിതാക്കൾക്കായി തയ്യാറാക്കിയിട്ടുള്ള 'ഹമാരി മലയാളം ' എന്ന പാഠപുസ്തകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി വിജയൻ അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ വി .വി ശ്യാംലാൽ, കെ. എം. സുബൈദ,​ എം. എ നൗഷാദ്, ഇ.എം. ഷാജി, എ.ടി സുരേന്ദ്രൻ, വിജി പ്രഭാകരൻ, ആൽവിൻ ഷാ, അസീസ് മരങ്ങാട്ട്, വറുഗീസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.