അങ്കമാലി: തുറവൂർ മർച്ചന്റ് അസോസിയേഷൻ യൂത്ത് , വനിതാവിംഗുകൾ സംയുക്തമായി ജംഗ്ഷനിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം ചെയ്തു. അസോ. യൂണിറ്റ് പ്രസിഡന്റ് ജോണി വടക്കുഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു വി.ടി ബോധവത്കരണ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, പഞ്ചായത്ത് അംഗം എം.എം. പരമേശ്വരൻ, ലിക്സൺ ജോർജ്, എ.എൻ. നമീഷ്, വി.ആർ. പ്രിയദർശൻ, റിജോ തുറവൂർ, വി.ഒ. ബാബു, സെബി വി.പി, ഷിബു കെ. ജോസ്, സിൽവി ബൈജു എന്നിവർ പ്രസംഗിച്ചു.