vr
വി.ആർ. അശോകൻ അനുസ്മരണം വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റുമായിരുന്ന വി.ആർ. അശോകന്റെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ നിർവഹിച്ചു. പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ്, നേതാക്കളായ കെ.വി. എൽദോ, എം.പി. രാജൻ, എം.ടി. ജോയ്, കെ.എം. പരീത്പിള്ള, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, ജോളി ബേബി, കെ.എം. സലീം, വി.ജി. വാസുദേവൻ, അനീഷ് കുര്യക്കോസ് എന്നിവർ സംസാരിച്ചു.