പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംശേരി ക്ഷേത്രത്തിൽ പ്രശ്ന പരിഹാര കർമ്മങ്ങളും പ്രതിഷ്ഠാദിന ചടങ്ങുകളും ഇന്നാരംഭിക്കും. ഒന്നാം തീയതി വരെ താംബൂലപ്രശ്നത്തിൽ കണ്ട പരിഹാരക്രിയകൾ നടക്കും. ജൂൺ 4നാണ് പ്രതിഷ്ഠാദിന ഉത്സവം. 12ന് പ്രസാദ ഊട്ടും രാത്രി 7.30ന് ഭക്തിഗാനസുധയും നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരി മുഖ്യകാർമ്മികനാകും.