varshikam
എടലക്കാട് സമന്വയ സാംസ്‌കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും വാർഷികാഘോഷം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എടലക്കാട് സമന്വയ സാംസ്‌കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും വാർഷികാഘോഷ സമാപനസമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ടിനോഗ്രേസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ലാലി ആന്റു, കെ.എസ്. മൈക്കിൾ, സിജി ജിജു, ടി.എം. വർഗീസ്, വി.ജി. സേതു, വി.ഡി. തുളസീധരൻ, ബെന്നി ഇക്കാൻ ലിജോ ആന്റണി, ഷൈജോ രവീന്ദ്രൻ, വി.എ. പോളി, ധന്യ ജോയി, എസ്. മീനാക്ഷി എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥി നേതൃത്വ പരിശീലനക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടിയും പുസ്തക പരിചയ ശില്പശാല ടി.എം. വർഗീസും കാവ്യകേളിക സംസ്ഥാന ലെബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധനും ഉദ്ഘാടനം ചെയ്തു.