പറവൂർ: പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ പ്രൈവറ്റ് ബസ് തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ, വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ജൂൺ 12ന് പണിമുടക്കും. പറവൂർ, വരാപ്പുഴ, വൈറ്റില, കലൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് അന്യായമായ പിഴയടപ്പിക്കുന്നു. ഡ്രൈവർമാരുടെ ലൈസൻസ് കാരണം കൂടാതെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടും ചർച്ചകളൊന്നും സ്വീകരിക്കാത്തിനാലാണ് പണിമുടക്കുന്നതെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി മേഖല ചെയർമാൻ എം.ജെ. രാജു, ജനറൽ കൺവീനർ കെ.എ. അജയകുമാർ എന്നിവർ പറഞ്ഞു.