kklm
എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവരെ ഐസക്ക് മോർ ഓസ്ത്താത്തിയോസ് മെത്രാപ്പൊലീത്ത മെമന്റോ നല്കി അനുമോദിക്കുന്നു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ മുത്തപ്പൻപള്ളി ഇടവകാംഗങ്ങളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവരെ ആദരിച്ചു . ഐസക്ക് മോർ ഓസ്ത്താത്തിയോസ് മെത്രാപ്പൊലീത്ത വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
50വർഷം പിന്നിട്ട പള്ളിയുടെ ശുശ്രൂഷകൻ ജോർജ് പാലച്ചോട്ടിലിനെ ചടങ്ങിൽ ആദരിച്ചു. വികാരി ഫാ. പോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. അജു ചാലപ്പുറം, ഫാ. ജോമോൻ പൈലി, ട്രസ്റ്റി സി.വി. ജോയി, സെക്രട്ടറി എം.എ. ഷാജി,
ലെനി ജോൺ, കെ.എം. റോയി, എം.വി. വറുഗീസ്, പോൾ മാത്യു, സോയിമോൻ, ജോയി വണ്ടാനം, ബേബി ആലുങ്കൽ, ടി.പി. ഏലിയാസ്, എൻ.എം. ബാബു, എന്നിവർ സംസാരിച്ചു.