മൂവാറ്റുപുഴ: ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റ് രൂപീകരിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ഇ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം, എൻ. അരുൺ, കെ.പി. രാമചന്ദ്രൻ, എം.ആർ. പ്രഭാകരൻ, അഡ്വ. സാബു ജോസഫ് ചാലിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സാബു ജോസഫ് ചാലിൽ (പ്രസിഡന്റ് ), എൻ.വി. പീറ്റർ, ജോർജ് വെട്ടിക്കുഴി (വൈസ് പ്രസിഡന്റുമാർ), വി.എം. തമ്പി (സെക്രട്ടറി), കെ.ആർ. വിജയകുമാർ, കെ.കെ. ഗിരീഷ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.