mvd
പെരുമ്മാവൂർ സബ് ആർ.ടി അധികൃതരുടെ നേതൃത്വത്തിൽ നടന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന

കൊച്ചി: പെരുമ്പാവൂർ സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽവരുന്ന സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി. ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസും സർട്ടിഫിക്ക​റ്റ് വിതരണവും മൂവാ​റ്റുപുഴ ആർ.ടി.ഒ സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ക്ലാസുകൾക്ക് എം.വി.ഐ കെ.ജി. ദിലീപ്കുമാർ, എസ്.ഐ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. പരിശോധനകൾക്ക് എ.എം.വി.ഐമാരായ എസ്. ഷിബു, എം.ജെ. ജോർലിഷ്, രജനീഷ്, രാജേഷ് രതീഷ് എന്നിവർ നേതൃത്വം നൽകി. ഹാജരാക്കിയ 286 വാഹനങ്ങളിൽ 217 എണ്ണത്തിൽ സുരക്ഷാ സ്​റ്റിക്കർ പതിച്ചു. സ്റ്റിക്കർ പതിക്കാത്തതും വിദ്യാവാഹൻ ആപ്പിൽ രജിസ്​റ്റർ ചെയ്യാത്തതുമായ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോയാൽ രക്ഷിതാക്കൾക്ക് നേരിട്ട് പരാതിപ്പെടാം.