sunil
എ.കെ.സുനിൽകുമാർ

കൊച്ചി: 37 വർഷത്തെ സേവനത്തിന് ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ലേ സെക്രട്ടറിയും ട്രഷററുമായ എ.കെ.സുനിൽ കുമാർ നാളെ വിരമിക്കും. ജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്നവരിൽ ഏറ്റവും കൂടുതൽ സർവീസുള്ള ഉദ്യോഗസ്ഥനാണ് ഉദയംപേരൂർ സ്വദേശിയായ സുനിൽകുമാർ.

1987ൽ 19-ാം വയസിൽ പിഴലയിൽ ക്ളർക്ക് ആയാണ് ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 2022ലാണ് ലേ സെക്രട്ടറി & ട്രഷറർ ആയി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചുമതലയേറ്റത്. പിന്നീട് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തി.

സാമൂഹ്യ സാംസ്കാരിക സമുദായ സംഘടനകളിലും സജീവമായിരുന്നു സുനിൽകുമാർ. നെട്ടൂർ ന്യൂസ്റ്റാർ ക്ളബിന്റെ സാരഥിയും കൊച്ചിൻ സൗത്ത് കാർണിവലിന്റെ മുഖ്യസംഘാടകനുമായിരുന്നു. എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജി സുനിൽ. മക്കൾ: ശരണ്യ, സജയ് സുനിൽ. മരുമകൻ: കാർത്തിക്.