പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ 1987 എസ്.എസ്.സി ബാച്ച് പൂർവവിദ്യാർത്ഥി സംഘടന റോസി 87ന്റെ പതിനൊന്നാമത് വാർഷികാഘോഷവും സതീർത്ഥ്യ കുടുംബസംഗമവും മുൻ ഹെഡ്മിസ്ട്രസ് കെ.എസ്. സുമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എൽ. രാജീവൻനായർ അദ്ധ്യക്ഷത വഹിച്ചു. ടി.എ. അജിത്ത്കുമാർ, ആർ. അനിൽകുമാർ, എം.ആർ. ഷൈലജ, എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകി. എം.ജി യൂണിവേഴ്സിറ്റി സംസ്കൃതം ന്യായപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഉണ്ണിമായ അനിൽകുമാറിനെ അനുമോദിച്ചു. റോസി അംഗവും പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒയുമായ എം. രമേഷ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരണ ക്ളാസെടുത്തു.