murchant
കറുകുറ്റി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യേത്ത് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കറുകുറ്റി മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യേത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. പുന്നന്‍ പുതിയ അംഗങ്ങളെ സ്വീകരിച്ചു.

നേതാക്കളായ ഏലിയാസ് താടിക്കാരൻ, എൽദോസ് സി. എബ്രഹാം, ഷാജു വി. തെക്കേക്കര, എം.ഡി. ഷാജു, പി.പി. വർഗീസ്, ഓസ്റ്റിൻ ആയിരൂക്കാരൻ, റീന കുരിയച്ചൻ, അശ്വിൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ജോജി പീറ്റർ (പ്രസിഡന്റ്), ഓസ്റ്റിൻ ആയിരൂക്കാരൻ (വൈസ്‌ പ്രസിഡന്റ്), ഷാജു വി. തെക്കേക്കര (ജനറൽ സെക്രട്ടറി), ജോബി ദേവസി (സെക്രട്ടറി), സുമേഷ് ആൻറണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ മുഖ്യ വരണാധികാരിയായി.