ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് ഐശ്വര്യ റെസിഡന്റ്സ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഭിനേതാവും എഴുത്തുകാരനുമായ റഫീഖ് ചൊക്ലി, കീഴ്മാട് പഞ്ചായത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് അംഗം സനിതാ റഹീം, ബ്ലോക്ക് പഞ്ചായത്ത് അഗം ഷീജ പുളിക്കൽ, ചീഫ് ജുഡീഷൽ മജിസ്‌ട്രേട്ട് ഫസീല ബക്കർ, അഡ്വ. അബൂബക്കർ, അലിക്കുഞ്ഞ്, രവീന്ദ്രൻ കോട്ടയിൽ, പ്രിയേഷ്, ഉസ്മാൻ വാരിക്കാട്ടുകുടി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കർഷകരെയും കലാകാരന്മാരെയും ആദരിച്ചു.