perumattam
പെരുമറ്റം ജുമാ മസ്ജിദിനോടനുബന്ധമായി നിർമ്മിച്ച അനക്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു.

മൂവാറ്റുപുഴ: പെരുമറ്റം ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള അനക്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കുന്നശേരി അദ്ധ്യക്ഷത വഹിച്ചു. മദ്രസ പൊതുപരീക്ഷയിൽ തുടച്ചയായി 100% വിജയം കൈവരിക്കാൻ നേതൃത്വം നൽകിയ മദ്രസ അദ്ധ്യാപകരെ ആദരിച്ചു.

സമസ്ത ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി, പെരുമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാംഅബു സുആദ മുഹമ്മദ് ഷാൻ ബാഖവി, മുൻ ഇമാം ഹസ്സൻ അഷറഫി ബാഖവി, . ജനറൽ സെക്രട്ടറി സൈനുദ്ദീൻ തൈക്കുടി തുടങ്ങിയവർ സംസാരിച്ചു.