muriyakkal-kallikuzhi-tho
മുറിയാക്കൽ - കള്ളിക്കുഴി തോട്ടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

പറവൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ മുറിയാക്കൽ - കള്ളിക്കുഴി തോട്ടിലെ വെള്ളത്തിന് കറുപ്പുനിറം കണ്ടതോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തി. മഴപെയ്തിട്ടും വെള്ളത്തിന്റെ നിറംമാറാത്തതിനാൽ തോട്ടിൽ മാലിന്യം നിക്ഷേപിച്ചതാണോയെന്നാണ് സംശയം. തോടിന്റെ കൈവഴികളും സമീപ പ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തോട്ടിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഹെൽത്ത് ഇൻസ്പെക്ടർ ആർ. അജിതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പഞ്ചായത്ത് അംഗങ്ങളായ കെ.എം. ലൈജു, കെ.എ. ജോസഫ് എന്നിവർ പങ്കെടുത്തു.