sndp-manakkapadi
മനയ്ക്കപ്പടി എസ്.എൻ.ഡി.പി ശാഖായോഗം കുടുംബസംഗമം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മനയ്ക്കപ്പടി എസ്.എൻ.ഡി.പി ശാഖായോഗം കുടുംബസംഗമം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഇ.എസ്. ഷീബ ഗുരുദേവസന്ദേശവും യോഗം ഡയറക്ടർ പി.എസ്. ജയരാജ് സംഘടനാസന്ദേശവും നൽകി. യോഗം ഡയറക്ടർ എം.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ഡി. ബാബു വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. എം.എഫ്.ഐ ചീഫ് കോ ഓഡിനേറ്റർ ഡി. പ്രസന്നകുമാർ, യൂണിയൻ കൗൺസിലർമാരായ വി.പി. ഷാജി, കണ്ണൻ കൂട്ടുകാട്, ശാഖാ കൺവീനർ വിനു കൃഷ്ണൻ, കമ്മിറ്റിഅംഗങ്ങളായ എ.എൻ. സന്തോഷ്, സൈജു സദാനന്ദൻ, അരുൺകുമാർ, രവി തളിയകുളം എന്നിവർ സംസാരിച്ചു.