പറവൂർ: രാജീവ്ജി കൾച്ചറൽഫോറം തത്തപ്പിള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രവാസി വ്യവസായി മാനടിയിൽ സജീവ് പുരസ്കാരങ്ങൾ സമ്മാനിച്ചു. നടൻ വിനോദ് കെടാമംഗലം, ഗായകൻ ഒ.യു. ബഷീർ എന്നിവർ മുഖ്യാതിഥികളായി. ഫോറം ജില്ലാ കോഓർഡിനേറ്റർ കെ.കെ. അബ്ദുള്ള, അനിജ ബിജു, സുനിത ബാലൻ, ടി.എസ്. ബെന്നി, വി.ഡി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.