y

ആരക്കുന്നം: ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പതിനെട്ടാം നമ്പർ പൂളിൽ നിന്ന് വിരമിച്ച വി.വി. ജോണിന് യാത്ര അയപ്പ് നൽകി. സമ്മേളനം ചുമട്ടുതൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ടി.വി. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയന്റെ ഉപഹാരം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശൻ കൈമാറി. സി.സി. നിഷാദ് അദ്ധ്യക്ഷനായി. വി.കെ.വേണു, ജോർജ് വർഗീസ്, ടി. അനീഷ്, എ.ഡി. വിനോദ്. വി.കെ. കുഞ്ഞൻ എന്നിവർ സംസാരിച്ചു.