കാലടി: വെള്ളാരപ്പിള്ളി കുട്ടമന ഭഗവതിക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റ് ഏറ്റെടുത്തു. അകവൂർ മനയുടെ ഉടമസ്ഥതയിലായിരുന്ന കുട്ടമന ക്ഷേത്രം ഉടമസ്ഥർ തിരുവൈരാണിക്കുളം ക്ഷേത്രട്രസ്റ്റിലേയ്ക്ക് ഇഷ്ടദാനമായാണ് നൽകിയത്.
ചടങ്ങിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, സെക്രട്ടറി എ.എൻ. മോഹനൻ, ജോ സെക്രട്ടറി പി. അശോക്‌കുമാർ, മാനേജർ എം.കെ. കലാധരൻ, ക്ഷേത്രട്രസ്റ്റ് അംഗങ്ങൾ, കുട്ടമന ഭഗവതിക്ഷേത്ര ഉടമസ്ഥരായ അകവൂർ എ.എം. വാസുദേവൻ നമ്പൂതിരിപ്പാട്, എ.എം. ഹരിദാസ് നമ്പൂതിരിപ്പാട്, ക്ഷേത്ര ട്രസ്റ്റ് മുൻ സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, കുട്ടമന ഭഗവതിക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം.കെ. വാസു, സെക്രട്ടറി ടി. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.