ചോറ്റാനിക്കര: വെട്ടിക്കൽ കോളനിയിലെ കുട്ടികൾക്ക് സൗഹൃദ കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സൗഹൃദ കൂട്ടായ്മ കൺവീനർ ജിജോ വെട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ജിതിൻ പോൾ പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി. ജോ.കൺവീനർ കെ.കെ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി, കൂട്ടായ്മ അംഗങ്ങളായ എം.കെ. സുകുമാരൻ,​ കെ.ആർ. രാജിഷ എന്നിവർ സംസാരിച്ചു.