y

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'ഫൊസ' സ്കൂളിലേക്ക് ജനറേറ്റർ നല്കി. പ്രിൻസിപ്പൽ വിനോദ്കുമാർ, ഹെഡ്മിസ്ട്രസ് നടാഷ സുഭാഷ് എന്നിവർ ഏറ്റുവാങ്ങി. ഫൊസ പ്രസിഡന്റ് ടി.ആർ. രാജു, സെക്രട്ടറി കെ.പി. രവികുമാർ, പ്രൊഫ. കെ.ജി. രാമദാസ്, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, വാർഡ് മെമ്പർ പി. ഗഗാറിൻ, കെ.എൻ. ശശി, എം.കെ.വേണുഗോപാൽ, ബിജു അക്കലക്കാട്ട് എന്നിവരും സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.