പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡിസർക്കിൾ ജില്ലാ കമ്മറ്റിയുടേയും കോതമംഗലം ഐ.എം.എയുടെയും സംയുക്താഭിമുഖ്യത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരിവിരുദ്ധ മാസാചരണം ഇന്ന് ആരംഭിച്ച് ജൂൺ 29ന് സമാപിക്കും.
ഇന്ന് ഉച്ചയ്ക്ക് 2ന് എം.എ കോളേജ് ജംഗ്ഷനിലെ മെന്റർ അക്കാഡമിയിൽ ഔദ്യോഗിക ഉദ്ഘാടനവും 29ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ സമാപന സമ്മേളനവും നടത്തും. കോലഞ്ചേരി മെഡിക്കൽ കോളേജ് ഡീ അഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടറും ചീഫ് ട്രെയിനറും യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ മാസ്റ്റർ ട്രെയിനറുമായ ഫ്രാൻസിസ് മൂത്തേടൻ ക്ലാസ് നയിക്കും. സ്കൂളുകൾ, കോളേജുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർക്ക് പ്രോഗ്രാം ഏറ്റെടുത്ത് നടത്താം. ജില്ലയിൽ എവിടേയും സൗജന്യസേവനമാണെന്ന്
കൺവീനർ എം.എസ്. സുരേഷ്, ജോയിന്റ് കൺവീനർ സി.എസ്. പ്രതീഷ് എന്നിവർ അറിയിച്ചു. ഫോൺ: 9562074137, 8086480653.