കൊച്ചി: ആന്ധ്രാപ്രദേശിലെ അമരാവതി കേന്ദ്രമായ വി.ഐ.ടി - എ.പി സർവകലാശാലയിൽ ഏഴാം യൂണിവേഴ്സിറ്റി ഡേ ആഘോഷിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ മുഖ്യാതിഥിയായിരുന്നു. മൈക്രോസോഫ്റ്റ് (ബംഗളൂരു) ഡാറ്റാ പ്ലാറ്റ്ഫോംസ് ഡയറക്ടർ അമിത് ചൗധരി വിശിഷ്ടാതിഥിയായി. ചാൻസലർ ഡോ. ജി. വിശ്വനാഥൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സർവകലാശാലയുടെ നാലു കാമ്പസുകളിലായി 80,000 വിദ്യാർത്ഥികൾ എൻറോൾ ചെയ്തിട്ടുണ്ട്.