y

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹുസ്വര ഗ്രാമോത്സവത്തിന്റെ ഭാഗമായി 'നന്മ" കുട്ടികളുടെ ത്രിദിന ക്യാമ്പ് നടത്തി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. നാടക കൂട്ടായ്മ സെക്രട്ടറി പറവൂർ രംഗനാഥ്, ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ, ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപകൻ അനൂപ് സോമരാജ്, എ.ടി. മജു, എൻ.ആർ. സജീവ്, വി.ആർ. മനോജ്, കെ.ജെ. ജിജു, വൈഗ എം. വൈരാട്ടേൽ തുടങ്ങിയവർ സംസാരിച്ചു.