ആലുവ: സർവീസിനിടെ സ്വകാര്യബസിന്റെ മുൻചക്രം ഉറപ്പിച്ചിരുന്ന കുറ്റികളും നട്ടുകളും വേർപ്പെട്ടതിനെത്ടതുർന്ന് ബസ് നടുറോഡിൽ നിറുത്തിയത് നഗരത്തെ മണിക്കൂറുകളോളം ഗതാഗതക്രുകുക്കിലാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആലുവ മാതാ തിയേറ്ററിനും സീനത്ത് കവലയ്ക്കും മദ്ധ്യേയുള്ള വൺവേ റോഡിലായിരുന്നു സംഭവം.
ആലുവയിൽനിന്ന് പെരുമ്പാവൂരിലേക്കുപോയ 'ബ്രൈറ്റ്നസ്' ബസിന്റെ മുൻവശത്തെ ഇടതുചക്രം ഉറപ്പിച്ചിരുന്ന കുറ്റികളും ബോൾട്ടുകളുമാണ് വേർപെട്ടത്. എട്ട് കുറ്റികളിൽ ഏഴെണ്ണവും വേർപെട്ടിരുന്നു. മൂന്നെണ്ണമൊഴികെയുള്ളവ നേരത്തെ വേർപെട്ടിട്ടും ബസ് ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. മുന്നോട്ട് നീക്കിയിടാൻ കഴിയാത്തതിനാൽ താരതമ്യേന വീതികുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്കായി. ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കാൻ ഏറെ സമയം വേണ്ടിവന്നു. മഴകൂടി പെയ്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.