കൊച്ചി: ബാർ കോഴ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30ന് സെന്റ് തെരേസാസ് കോളേജിന് മുന്നിൽ സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്യും.