കൊച്ചി: ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതൃസംഗമത്തിൽ മന്ത്രി കെ.ബി. ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനം. മന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങൾ ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് പ്രതിനിധികൾ ആരോപിച്ചു.
പരിഷ്കാരങ്ങൾ ആവശ്യമാണെങ്കിലും അവ ശാസ്ത്രീയമായിരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. എറണാകുളം അച്യുതമേനോൻ ഹാളിൽ നടന്ന പരിപാടി എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.