ആലുവ: ആലുവ നഗരസഭ ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് കായിക താരങ്ങളുടെയും യുവജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ഗ്രൗണ്ടിനെ ടർഫ് ആക്കുമ്പോൾ പ്രവേശനത്തിന് ഫീസ് ഇടാക്കേണ്ടിവരുമെന്നത് കായിക താരങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. കായികതാരങ്ങളും ആലുവയിലെ ജനങ്ങളും ഉൾപ്പെടെ കായികപരിശീലനത്തിനും വ്യായാമത്തിനും ആശ്രയിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തെ ടർഫ് ആക്കുന്നതും സ്വകാര്യ അക്കാഡമിക്ക് സ്റ്റേഡിയം നൽകുന്നതും പണംമാത്രം മുന്നിൽക്കണ്ടാണെന്ന് നേതാക്കൾ ആരോപിച്ചു. കായികപ്രേമികളുമായും യുവജന സംഘടനകളുമായും ക്ലബ്ബുകളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കണം.