തൃപ്പൂണിത്തുറ: കഴിഞ്ഞദിവസം കുണ്ടന്നൂർ കായലിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ മരട് പൊലീസ് കേസെടുത്തു. നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നൽകിയ പരാതിയിലാണ് നടപടി. ജലാശയങ്ങൾ ഉപയോഗശൂന്യമാക്കുക,​ അറിഞ്ഞുകൊണ്ട് നാശനഷ്ടങ്ങൾ സൃഷ്ടിക്കുക,​ പരിസ്ഥിതിനാശം ഉൾപ്പടെയുള്ള വകുപ്പുകളിലാണ് കേസ്.