maramveenu-

പറവൂർ: ദേശീയപാത 66ൽ പറവൂരിനടത്ത് പറയകാട് ബസ് സ്റ്രോപ്പിലേക്ക് സമീപത്തെ പറമ്പിലെ മാവ് കടപുഴകി മറിഞ്ഞപ്പോൾ. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റോഡിൽ വാഹനങ്ങളോ കാൽനടക്കാരോ ഉണ്ടാകാതിരുന്നത് അപകടം ഒഴിവാക്കി. പറവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റിയത്. അരമണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.