കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ജൂൺ മൂന്നിന് പരിഗണിക്കാൻ മാറ്റി. അതുവരെ തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവും നീട്ടി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.