കോലഞ്ചേരി: ശക്തമായ മഴയെത്ടതുർന്ന് പുത്തൻകുരിശ് പഞ്ചായത്തിലെ പുറ്റുമാനൂരിൽ വേളൂർ സബ് കനാൽബണ്ട് തകർന്ന് പൂപ്പനാൽ ചെറിയാന്റെ വീട്ടിലേയ്ക്കുള്ള റോഡും മതിലും തകർന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. പെരിയാർവാലി മെയിൻ കനാലിൽ മഴവെള്ളം നിറഞ്ഞതോടെ സബ് കനാൽ ഷട്ടർ തുറക്കുകയായിരുന്നു. ഇതോടെ വെള്ളം കുത്തിയാെലിച്ച് വന്നതോടെയാണ് വീട്ടിലേക്ക് പോകുന്ന റോഡും മതിലും തകർന്നത്.