കൊച്ചി: കതൃക്കടവ് പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. എറണാകുളത്ത് ജോലിചെയ്യുന്ന കാസർകോട് നട്ടാക്കൽ സ്വദേശി ഷിന്റോയ്ക്കാണ് (35) പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പാലത്തിൽവച്ച് രണ്ടു കാറുകളും ഷിന്റോ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കടവന്ത്ര പൊലീസും ഗാന്ധിനഗർ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാൽമുട്ടിന് സാരമായി പരിക്കേറ്റ ഷിന്റോയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.