kklm
വിജയഗാഥ രചിച്ച് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം

കൂത്താട്ടുകുളം: 251 സുന്ദരയാത്രകൾ പൂർത്തീകരിച്ച കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ്‌ ടൂറിസംയാത്ര തുടരുന്നു. 2022 ഏപ്രിൽ 10 ന് ആരംഭിച്ച വിനോദയാത്ര ഈ മേയ്‌ 26ന് 251 യാത്രകൾ പൂർത്തീകരിച്ചു.
വൈശാഖമഹോത്സവം നടക്കുന്ന കൊട്ടിയൂർ അമ്പലം, തിരുനെല്ലി, മൃദംഗശൈലേശ്വരി ക്ഷേത്രങ്ങൾ സന്ദർശിച്ച് പറശിനിക്കടവ് മുത്തപ്പനെയും തൊഴുത് തിരിച്ചെത്തുന്നവിധമാണ് പുതിയ സർവീസ്.

വർഷത്തിൽ ഒരിക്കൽ വൈശാഖഉത്സവത്തിന് മാത്രം ദർശനസൗകര്യമുള്ള അക്കര കൊട്ടിയൂർ ക്ഷേത്രമാണ് യാത്രയിലെ മുഖ്യ ആകർഷണം. ജൂൺ 5, 8, 12 തീയതികളിൽ സർവീസുണ്ടാകും.

1640 രൂപയാണ് നിരക്ക്.

യാത്ര ബുക്ക്‌ ചെയ്യാൻ ഫോൺ: 9447223212, 94978 83291.
* ജൂൺ 5ന് തിരുനെല്ലിയിലേക്ക്

ജൂൺ 5ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് കാട്ടിക്കുളം കാടിന്റെ ഭംഗി ആസ്വദിച്ച് തിരുനെല്ലിയിൽ എത്തും. പാൽചുരം കടന്ന് കൊട്ടിയൂരും മൃദംഗശൈലേശ്വരിയും പറശിനിക്കടവും സന്ദർശിച്ച് 7ന് വെള്ളിയാഴ്ച പുലർച്ചെ 6ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.