കൊച്ചി: ശ്രീനാരായണ എംപ്ലോയീസ് ഫോറം സൗജന്യ ഓൺലൈൻ പി.എസ്. സി. പരിശീലനം നൽകും. ജി.ബൈജുവാണ് കോഴ്സ് ഡയറക്ടർ. ആഴ്ചയിൽ നാലു ദിവസം വൈകിട്ട് 7.30 മുതലാണ് ക്ളാസ്. ഗൂഗിൾ മീറ്റ്, വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിശീലനം. ജൂൺ രണ്ടിന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിശീലന ക്ളാസ് ഉദ്ഘാടനം ചെയ്യും. ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിക്കും, ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് പ്രവേശനം. ഗൂഗിൾഫോം വഴി രജിസ്റ്റർ ചെയ്യാം. (https://forms.gle/7DD5nK7BK9N2vXjg7). വിവരങ്ങൾക്ക് : 9446953540, 8606542897