കൊവിഡിന് ശേഷം ലോകത്താകമാനം വ്യോമയാന, ടൂറിസം-ഹോസ്പിറ്റാലിറ്റി രംഗത്ത് വൻ ഉണർവ് ഉണ്ടായിട്ടുണ്ട്.
ഇത് സേവന മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചു. അതോടെ വിദ്യാർത്ഥികൾ കൂടുതലായി ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മന്റ്, എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് ചേരുന്നുണ്ട്.
കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എയർലൈൻ കമ്പനികൾ, എയർപോർട്ടുകൾ, ടൂറിസം മേഖല, ഓൺലൈൻ ടിക്കറ്റിംഗ് സിസ്റ്റം , ഇ- കൊമേഴ്‌സ് കമ്പനികൾ എന്നിവയിൽ അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് , എയർപോർട്ട് പ്ലാനിംഗ്, സേഫ്റ്റി & സെക്യൂരിറ്റി, കാർഗോ, ഹൗസ്‌കീപ്പിംഗ് മാനേജർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം, ബി.ബി.എ പൂർത്തിയാക്കിയവർക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും മാനേജ്മന്റ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ എം.ബി.എ പ്രോഗ്രാമിന് ചേരാം. പഠനത്തോടൊപ്പം മികച്ച ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയ ശേഷി, ടെക്‌നിക്കൽ & ഡൊമൈൻ സ്‌കിൽ എന്നിവ കൈവരിക്കാൻ ശ്രമിക്കണം. DGCA, IATA എന്നിവയുടെ അംഗീകാരമുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ ശ്രമിക്കണം. ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തണം. പ്ലസ് 2 ഏതു ഗ്രൂപ്പെടുത്തു പഠിച്ചവർക്കും ബി.ബി.എ എയർലൈൻ & എയർപോർട്ട് മാനേജ്മന്റ് പ്രോഗ്രാമിന് ചേരാം.
ഡോക്ടറൽ ഗവേഷണം @ ഇറ്റലി
ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഒഫ് ഫ്‌ളോറൻസിൽ സ്‌കോളർഷിപ്പോടുകൂടിയുള്ള പിഎച്ച്.ഡി പ്രോഗ്രാമിന് ജൂൺ 13 വരെ അപേക്ഷിക്കാം. www.sol.unifi.it
എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് @ ബിർമിംഗ്ഹാം
യു.കെയിലെ ബിർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയുടെ ദുബായ് കാമ്പസിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിന് ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. www.birmingham.ac.uk/dubai.
കുസാറ്റ് എം.ടെക് മറൈൻ
ബയോടെക്നോളജി
കൊച്ചി: കുസാറ്റിലെ എം.ടെക് മറൈൻ ബയോടെക്നോളജി കോഴ്സിലേക്ക് ജൂൺ ഒന്നു മുതൽ 24 വരെ അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബയോടെക്നോളജിയിൽ ബി.ഇ/ബി.ടെക്, അല്ലെങ്കിൽ മറൈൻ ബയോളജി ഉൾപ്പെടെയുള്ള ഏതെങ്കിലുമൊരു ലൈഫ് സയൻസ് വിഷയത്തിൽ എം.എസ്സിയും ഗാറ്റ്ബി സ്കോറുമാണ് യോഗ്യത. വിവരങ്ങൾക്ക്: www.ncaah.ac.in. 9846047433, 9946099408, ncaah@cusat.ac.in
കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് www.cee.kerala.gov.in ൽ ജൂൺ ആറിന് വൈകിട്ട് 4വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
തീയതി നീട്ടി
തിരുവനന്തപുരം: ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സിന്റെ ഇന്റേൺഷിപ്പ് അലോട്ട്മെന്റുമായി ബന്ധപ്പെട്ട് അപേക്ഷിക്കേണ്ട തീയതി ജൂൺ 10 വരെ നീട്ടി. വിവരങ്ങൾക്ക്: 0471-2444011.
എൻജി. ഫാർമസി എൻട്രൻസ്:
പരീക്ഷാ തീയതിയിൽ മാറ്റം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പുതുക്കി. എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ്. സമയം ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ച് വരെ. രാവിലെ 11.30മുതൽ ഒന്നര വരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം. ഫാർമസി പ്രവേശന പരീക്ഷ ജൂൺ പത്തിന് ഉച്ചയ്ക്ക് മൂന്നര മുതൽ വൈകിട്ട് 5വരെയാണ്. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുവരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 04712525300