കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ 23- ാം വാർഷികാഘോഷ പൊതുസമ്മേളനവും മൈക്രോഫിനാൻസ് വായ്പാവിതരണവും ജൂൺ1രാവിലെ 10ന് ബ്രിയോ കൺവെൻഷൻ പാർക്കിൽ നടത്തും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.എസ്.എൽ.സി, +2 ഉന്നതവിജയം നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും, പിഎച്ച്.ഡി നേടിയവർക്കും അവാർഡുകൾ നൽകും.
യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെകട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡന്റ് അജിമോൻ പി. കെ എന്നിവർ നേതൃത്വം നൽകും, ധനലക്ഷ്മി ബാങ്ക് മാനേജർ ഷൈജു എം.വി സംസാരിക്കും.