കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവും അടിസ്ഥാനമാക്കി വിട്ടയയ്ക്കണം. പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന വാദം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ഹർജി വിശദമായ വാദത്തിനായി ജൂണ് ആറിലേക്ക് മാറ്റി.